Friday, June 22, 2007

പുലിവാല്‍ പിടിച്ചോ ??

അന്നൊരു ശനിയഴ്ച്‌ ആയിരുന്നു. ഞാന്‍ മണ്ണാര്‍ക്കാടു നിന്നു എന്റെ നാട്ടില്ലെക്കു വരാന്‍ ബസ്‌ കാത്ത്‌ നിന്നു. സമയത്ത്‌ മണ്ണര്‍ക്കാട്‌ നിന്ന് ഗുരുവായൂരിലെക്കു നേരിട്ട്‌ ബസ്‌ കുറവായിരുന്നു. വൈകുന്നേരം 3.30 നു മയില്‍വാഹനം കമ്പനിക്കാരുടെ ഒരു ബസ്‌ ഉണ്ട്‌. അത്‌ അന്നെന്തൊ കാരണത്താല്‍ വന്നില്ല. അടുത്ത ഗുരുവായൂര്‍ ബസ്‌വരണമെങ്കില്‍ പിന്നെയും ഒന്നര മണിക്കൂര്‍ കാത്തു നില്‍ക്കണം. മടുപ്പ്‌ ഒഴിവാക്കന്‍ ഇത്തിരി വളഞ്ഞവഴിയണേലും ഞാന്‍ പെരിന്തല്‍മണ്ണ വഴി പോകാം എന്നു തീരുമാനിച്ചു.



കോഴിക്കോട്‌ പോകുന്ന ഒരു ബസ്സില്‍ ഞാന്‍ കയറി. ദൂരാം വഴിക്കു പൊകുന്ന ബസ്സ്‌ ആയതോണ്ടു ഒരള്‍ക്കുനടക്കാനുള്ള സ്തലം മാത്രമെയുല്‍ള്ളു ഇരു വശതെയും സീറ്റുകള്‍ തമ്മില്‍. എനിക്കു മുന്നില്‍ നിന്നു വതില്‍ ന്റെപിന്നില്‍ രണ്ടാമത്തേ സീറ്റ്‌ ആണു കിട്ടിയതു. പാലക്കാടു നിന്നു വരുന്ന ബസ്സ്‌ ആയതോണ്ട്‌ എല്ലാസീറ്റിലുംആളുകള്‍ ഉണ്ടയിരുന്നു. ബസ്സില്‍ സാമന്യം നല്ല തിരക്കായപ്പൊള്‍ അതു അവിടന്നു പുറപ്പെട്ടു.



ബസ്സ്‌ കുമരമ്പുത്തൂര്‍ എന്ന സ്തലതെത്തി. സാമന്യം തരക്കെടില്ലാത്ത ആളുകള്‍ അവിടെ നിന്നും കയറി.കൂടുതലുംസ്ത്രീകള്‍ ആയിരുന്നു. അതില്‍ ഒരു 25 വയസ്സു തോന്നിക്കുന്ന ഒരു സ്ത്രീ ഒരു കുട്ടിയെയും എടുത്തു ഞാന്‍ഇരിക്കുന്ന സീറ്റ്ന്റെ അടുതെയ്ക്കു വന്നു. എഴുന്നെറ്റ്‌ കൊടുക്കാം എന്നു വിചാരിച്ചു ഞാന്‍ എന്റെ അടുത്ത്‌ഇരിക്കുന്ന ആളെ നോക്കി. അയാള്‍ക്കു കോഴിക്കൊടു വരെ പൊകാനുള്ളതാണു അതു കൊണ്ട്‌ എഴുനേറ്റ്‌കൊടുത്താല്‍ കോഴിക്കൊടു വരെ നിന്നു പൊകേണ്ടി വരും എന്ന് പറഞ്ഞു. അയാള്‍ പരഞ്ഞതു എനിക്കുമനസ്സിലായി. പിന്നെ ഞാന്‍ നിര്‍ബന്ദിചില്ല.



കുറച്ചു കഷിഞ്ഞപ്പൊള്‍ സ്ത്രീ കുട്ടിയെ ഒന്ന്നു പിടിക്കാമൊ എന്നു ചോതിച്ഛു. എന്റെ കയ്യില്‍ ഉണ്ടയിരുന്നബാഗ്‌ ഞാന്‍ താഴെ വെചു ഞാന്‍ കൊച്ചിനെ വാങ്ങിച്ചു. സ്ത്രീയോടു എവിടെ ആനു ഇരങ്ങുന്നതു എന്നുചോതിച്ചു. കരിങ്കല്ലത്താണി എന്ന സ്തലത്ത്‌ ആണെന്നു പറഞ്ഞു. പിന്നെ ഞാന്‍ ഒന്നും ചോചിതിച്ചില്ല. കുട്ടിയുടെവികൃതിയൊക്കെ ആസ്വദിച്ച്‌ ഇരുന്നു. എന്നൊട്‌ എന്തൊ അവന്‍ കളിക്കാന്‍ തുടങ്ങി. അതുവരെ ഉറക്കമായിരുന്നഎന്റെ സഹയാത്രികനും എന്നൊടൊപ്പം അവനെ കളിപ്പിക്കാന്‍ കൂടി.



അങ്ങിനെ സ്ത്രീ പറഞ്ഞ സ്തലം ആയി. അവരെ നോക്കിയപ്പൊള്‍ കാണാനില്ല. കണ്ടക്ടറോടു ചോതിച്ചപ്പോള്‍ സ്ത്രീ തൊട്ട്‌ മുന്‍പത്തെ സ്റ്റോപ്പില്‍ ഇറങ്ങി എന്നു പറഞ്ഞു. ഞാന്‍ ആകെ വല്ലാതെ ആയി. കൊച്ചിനെഎന്തുചെയ്യും. അവസാനം ബസ്സ്‌ നിര്‍ത്തി. അതിലെ ഒരു കിളിയും ഞാനും കൂടെ ഒരു ഓട്ടൊ പിടിച്ചു അവര്‍ഇറങ്ങിയ സ്റ്റൊപിലെക്ക്‌ വന്നു. സ്ത്രീ തിരികെ മണ്ണാര്‍ക്കട്ടെക്കു ബസ്സ്‌ കാത്തു നില്‍ക്കണതു കണ്ടു. അവരുടെഅടുത്തെക്ക്‌ ഞനും കിളിയും കൂടെ ചെന്നു. അവര്‍ ഒരു പരിചയം പോലും കാണിചില്ല.



എന്ത കുട്ടിയെ വാങ്ങാതെ പോന്നതു എന്നു ചോതിച്ചു. അവള്‍ ഒന്നും അറിയാത്ത പോലെ എന്തു കുട്ടി ആരുടെകുട്ടി എന്നൊക്കെ പറയാന്‍ തുടങ്ങി. അവസാനം ആളുകള്‍ കൂടി. വേണ്ടിയതിനും വേണ്ടതെനും അഭിപ്രായംപറയുന്ന നമ്മുടെ ആളുകള്‍ അവിടെയും നിഷ്ക്രിയരയില്ല. അവര്‍ സ്ത്രീയൊടു ചോതിച്ചു. അവള്‍ക്ക്‌അങ്ങിനെ ഒരു കുട്ടിയെ അരിയില്ല. കല്യണം പോലും കഴിചിട്ടില്ല എന്നു അവള്‍ പറഞ്ഞു.



അതിനിടയില്‍ കുട്ടി കരച്ചിലും തുടങ്ങി. അവസാനം ഞാന്‍ അതിനു തൊട്ടടുത്ത കടയില്‍ നിന്നു പാലുംബിസ്കറ്റും വാങ്ങികൊടുത്തു. അവന്‍ പിന്നെം വികൃതി കാട്ടി തുടങ്ങി. അവാസാനം ആളുകള്‍ എല്ലാം കൂടെപോലിസ്‌ സ്റ്റേഷനിലെക്കു ഞങ്ങളെ പറഞ്ഞയച്ചു. ഒരു പ്രവശ്യം പാസ്സ്‌ പോര്‍ട്‌ ന്റെ കാര്യത്തിനു വെണ്ടിപോലീസ്‌ സ്റ്റേഷന്‍ പൊയതല്ലാതെ എനിക്കു വെറെ മുന്‍പരിചയം ഒന്നുമില്ല. പെടിച്ചു വിറച്ചാണു പോലീസ്‌സ്റ്റേഷനില്‍ ചെന്നതു. ഇതൊക്കെ കേട്ടപ്പൊള്‍ പോലീസും ആകെ പ്രശ്നത്തിലയി.

സമയം ഒരു പാടായി. അന്ന് ഇനി കോടതി ഒന്നും ഇല്ല. അതൊണ്ട്‌ ആരെലും തിങ്കളാഴ്ച വരെ ആരെലും ഒരാള്‍കൊച്ചിനെ കൊണ്ടു പൊകണം എന്നു പറഞ്ഞു. സ്ത്രീ അതിനു കൂട്ടക്കിയില്ല. ഞാനും. അവസാനമൊരുപോലീസ്‌ കാരന്‍ എന്റെ അടുത്തു നിന്നു കുട്ടിയെ വാങ്ങിച്ചു. രണ്ടു പേരും കൈ നീട്ടുക. ആരുടെ അടുത്തേക്കാണുകുട്ടി വരുന്നതെങ്കില്‍ അയാള്‍ കുട്ടിയെ കൊണ്ടു പോകണം എന്നു പറഞ്ഞു. ഞാനും അവളും സമ്മതിച്ചു. ആദ്യംഅവള്‍ കൈകാണിച്ചു. കുട്ടിപോയില്ല. ഞാന്‍ വാങ്ങിച്ചു കൊടുത പാലും ബിസ്കട്ടും കാരണം ആണോ എന്തൊകുട്ടി എന്റെയടുതേക്കു വന്നു.

എന്തുചെയ്യണം എന്നറിയതെ ഞാനാ കുട്ടിയെം പിടിച്ചു വിഷമിച്ചു നില്‍കുമ്പോഴാണു ഞാന്‍ വിളികേള്‍ക്കണതു. എഡാ നെജു... എന്തു ഉറക്കം ആനെടാ ചെക്കാ.. ഇതു... എഴുനേല്‍ക്കെടാ എന്നു..... കണ്ടതുസ്വപ്നം ആയിരുന്നെന്ന സന്തോഷത്തില്‍ ഞാന്‍ എഴുനേറ്റു. വിളിച്ചുണര്‍ത്തിയതിനു ആദ്യമയി ഒരു നന്ദി യുംപറഞ്ഞു....

ഇനിപറ... ഞാന്‍ പുലിവാലു പിടിച്ചോ.....???

3 comments:

മൂര്‍ത്തി said...

ഹഹ
ഞാനും ഇതുപോലത്തെ പുലിവാലന്‍ സ്വപ്നങ്ങള്‍ ധാരാളം കാണാറുണ്ട്...കണ്ണു തുറക്കുമ്പോള്‍ എന്തൊരാശ്വാസം...
അക്ഷരത്തെറ്റ് കുറയ്ക്കണം...
qw_er_ty

anju said...

hmm da katha okey kolam ketto......ninte ee odukathe swapanam karanam climax l nthanu ariyan patiyilalo.....athanu oru vishamama......hiihh...gud da..........

Vishnu Prasad Prakash said...

NALE URAGUBOO CLIMAX CANAN PRATIYEEKAM SRADIKANAM ITINTE BALANCE KANDA TEERCHAYAUM AZUTUKAYUM VEENAM KATHA(SWAPNAM) VALAREE NANNAYIRIKUNNU............. :)