Monday, October 6, 2008

ഇനി ഒരിക്കലും വിരിയാത്ത സ്വപ്നത്തിന്‍
നിറക്കൂട്ടുകള്‍ മെനയുന്നതു വെറുതെ...
പാട്ടിന്റെ ശ്രുതി അണഞ്ഞു..ശബ്ധമിടറി..താളം പിഴച്ചു..
മനസ്സില്‍ സ്വപ്നം വിതറിയ നിന്റെ തംബുരു
പൊടി പിടിച്ചൂ മയങ്ങി,
ഏതൊ ഭൂതകാല സ്മൃതിയുടെ തിരി താനെ അണഞ്ഞു പോയ്‌..
ബന്ധങ്ങള്‍ വേര്‍പെട്ടു പോയ്‌..
കൊഴിയുന്ന നിമിഷങ്ങളെ മൗനത്തിന്റെ പുതപ്പില്‍
ഞാന്‍ ചേര്‍ത്തു വെച്ചു...
സാന്ത്വന കൂടു തേടി പറന്നു പോകുന്ന പക്ഷി
പക്ഷേ - അവസാനത്തെ തിരിയും കെട്ടതറിഞ്ഞില്ല...
സന്ധ്യകള്‍ മയങ്ങി, ഇളംകാറ്റിന്റെ നേര്‍ത്ത ഗന്തം..
അള്‍താരയില്‍ ആരുടെയോ രോതനം വിങ്ങിപ്പൊട്ടി..
ഇവിടെ ചിന്തകള്‍ക്കു അവയുടെ വഴി
സ്മരനകള്‍ പുതുക്കിയത്‌ വെറുതെ..
മിഴിയില്‍ നനവു പൊടിഞ്ഞു,
ഏല്ലാ സ്നെഹങ്ങള്‍ക്കും അന്ത്യവാക്കു പൊഴിഞ്ഞു..
പക്ഷേ.. കാലവര്‍ഷം കനിഞ്ഞു തന്ന ഓര്‍മകളെ
ബന്ധങ്ങളാകാന്‍ എന്തെ നമുക്കു കഴിഞ്ഞില്ല...
നമുക്കും വേര്‍പ്പെടാം...
നിനക്കു യാത്ര മൊഴിയേകുമ്പോഴും
വിഹ്വലമായിരുന്നു എന്റെ മുഖം..
പക്ഷേ - ഒരു വിവെക്താവിനെ പോലെ സംസാരിക്കാന്‍
എന്തൊ ഞാന്‍ ശീലിച്ചു കഴിഞ്ഞു..
ഇനി ഒരിക്കലും കണ്ടു മുട്ടരുതെന്ന പ്രാര്‍ത്ഥനയോടെ
ബന്തങ്ങള്‍ക്കു ഒരിക്കല്‍ പുനര്‍ജന്മമേകിയ
ഈ വഴികളോടു നമുക്കു യാത്ര ചൊല്ലാം...
നാളെകളെ സാക്ഷി നിര്‍ത്താന്‍ തുനിയുമ്പോഴും
ഒന്നു ഞാന്‍ തിരിച്ചറിയുന്നുണ്ടായിരുന്നു...
പവിത്രമായിരുന്നു...ശുദ്ധമായിരുന്നു..ഓര്‍മകല്‍..
എങ്കിലും ഞാന്‍ ആഴങ്ങളിലേയ്ക്കു യാത്ര തുടങ്ങിക്കഴിഞ്ഞു..
ആ യാത്രയുടെ അന്ത്യവും
ഞാന്‍ തന്നെ കുറിച്ചു വച്ചതായിരുന്നു..
മുറ്റത്തു കെട്ടിക്കിടക്കുന്ന മഴവെള്ളത്തിലേക്കു
ആരോ ഒഴുക്കിയ കടലാസു തോണി അപ്പൊഴെയ്കും മുങ്ങി തണു...

5 comments:

smitha adharsh said...

ഈ പോസ്റ്നെന്താ തലക്കെട്ടില്ലേ?

...nEju... said...

Enthelum idanam thalakettu.. can u suggest one :-)

Anil cheleri kumaran said...

കുറച്ച് അക്ഷരത്തെറ്റുകളുണ്ട്. തിരുത്തുമല്ലോ.

rafeeQ നടുവട്ടം said...

താങ്കളുടെ എല്ലാ കുറിപ്പുകളിലൂടെയും ഓരോട്ട പ്രദക്ഷിണം നടത്തി..
ബ്ലോഗറുടെ മനസ്സില്‍ ആശയങ്ങളുടെ ഒരു കടലിരമ്പം കേള്‍ക്കുന്നു..
വാക്കുകള്‍, ചിഹ്നങ്ങള്‍ എന്നിവ ക്രമപ്പെടുത്തിയും ചുരുക്കിയും മുന്നോട്ടു പോവുക.
അക്ഷരത്തെറ്റുകള്‍ പൊറുക്കപ്പെടില്ല.
എല്ലാവിധ ആശംസകളും..
Rafeeq Naduvattam

Aarsha Abhilash said...

:) 16009 - aa prayogam nannayi